ലോകകപ്പ്; ഔദ്യോഗിക ഗാനം പുറത്തിറക്കി

0

ലണ്ടൻ: ഈ വർഷത്തെ ലോകകപ്പിന് ആവേശമാകാൻ ‘സ്റ്റാന്‍ഡ് ബൈ’ എന്ന പേരിൽ ഐസിസി ആൽബം പുറത്തിറക്കി. ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്‍റലും പുതിയ ഗായികയായ സൈറസും ചേര്‍ന്ന് ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം വെള്ളിയാഴ്ച ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്.

46 ദിവസം നീണ്ടുനില്‍ക്കുന്ന പോരാട്ടം ഇത്തവണയും ഇംഗ്ലണ്ടിൽ തന്നെയാണ് വേദിയാകുന്നത്. ലോകകപ്പിന് വേദിയാകുന്ന ബ്രിട്ടനിലെ എല്ലാ നഗരങ്ങളിലും ലോകകപ്പ് നടക്കുന്ന സമയം മുഴുവൻ ഈ ഗാനം പ്രദർശിപ്പിക്കും.

ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിനാണ് മത്സരം നടക്കുന്നത്.