വൈറലായി നടൻ അരുണിന്റെയും ശാന്തിയുടെയും സേവ് ദി ഡേറ്റ്; ആശംസയുമായി വിനയ് ഫോർട്ട്

0

സോഷ്യൽ മീഡിയയിൽ വൈറലായി അരുൺ കുര്യന്റെയും ശാന്തി ബാലചന്ദ്രന്റെയും ‘സേവ് ദ് ഡേറ്റ് ചിത്രം’. ആനന്ദത്തിലൂടെ ശ്രദ്ധേയനായ അരുൺ കുര്യനും ജല്ലിക്കട്ട് നായിക ശാന്തി ബാലചന്ദ്രനുമാണ് ‘സേവ് ദ് ഡേറ്റ്’ എന്ന അടിക്കുറിപ്പോടെ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചത്.

ഇതോടെ ആശംസകളുമായി ആരാധകരും എത്തി. നടൻ വിനയ് ഫോർട്ട് ഉൾപ്പടെയുളളവർ ആശംസകൾ അറിയിച്ചെത്തിയതോടെ ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്ത പരന്നു. എന്നാൽ, സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇവർ ഒപ്പിച്ചൊരു കുസൃതിയായിരുന്നു ആ ചിത്രം.

പാപം ചെയ്യാത്തവര്‍ കല്ലെറിട്ടെ എന്ന പുതിയ ചിത്രത്തിന്‍റെ റിലീസ് തീയതിയാണ് അരുൺ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഫെബ്രുവരി 21ന് തിയെറ്ററുകളിലെത്തും. വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ശംഭുപുരുഷോത്തമന്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ശ്രിന്ദ, അനുമോള്‍, സൈജു കുറുപ്പ്, അലന്‍സിയര്‍, ടിനി ടോം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സ്പയര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്.