രാജാ രവിവർമ്മ പെയിൻ്റിങ്ങിൽ തിളങ്ങി താര സുന്ദരികൾ; ചിത്രങ്ങൾ

0

രാജാ രവിവർമ ചിത്രങ്ങളിൽ തിളങ്ങി തെന്നിന്ത്യൻ താര സുന്ദരികൾ. ശോഭന, സാമന്ത, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ഐശ്വര്യ രാജേഷ് എന്നിവരാണ് രാജാ രവിവര്‍മ ചിത്രങ്ങങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയാകെ വൈറലായി കൊണ്ടിരിക്കയാണ്.

സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടിയായിരുന്നു ഈ വ്യത്യസ്ത ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫർ ജി. വെങ്കട്ട് റാമാണ് രാജാരവിവർമ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.