ചിമ്പുവും കല്യാണിയും ഒന്നിക്കുന്ന ‘മാനാട്’ ടീസർ

0

ചിമ്പുവും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘മാനാട്’ന്റെ ടീസര്‍ പുറത്ത്. ടീസര്‍ വളരെ വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. അബ്ദുല്‍ ഖാലിക്ക് എന്ന കഥാപാത്രത്തെയാണ് ചിമ്പു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട് പ്രഭുവാണ്. ചിമ്പുവും വെങ്കിട് പ്രഭുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിലാണ് ചിത്രം ഒരുങ്ങുന്നത്. എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.