ആറ്റുകാൽ പൊങ്കാലയ്ക്കു ഭക്തിസാന്ദ്രമായ തുടക്കം

0

ചെണ്ടമേളങ്ങളുടെയും ആയിരം ദേവീസ്തുതികളുടെയും നിറവിൽ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. വ്രതശുദ്ധിയുടെ നിറവിൽ ലക്ഷക്കണക്കിനാളുകളിന്ന് ഇന്ന് ആത്മസമർപ്പണത്തിന്റെ പൊങ്കാലയർപ്പിക്കും. സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ക്രമീകരണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുതെന്നാണ് സർക്കാർ നിർദ്ദേശം.

രാവിലെ 9.45 ന് ശുദ്ധപുണ്യാഹത്തോടെ അടുപ്പുവെട്ട് ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി തിരുമുമ്പില്‍ തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.

ഉച്ചയ്ക്ക് 2.10 നാണ് നിവേദ്യം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി 7.30ന് കുത്തിയോട്ട വ്രതകാർക്കുള്ള വ്രതകാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. രാത്രി പത്തരയ്ക്ക് മണക്കാട് ദേവീ ക്ഷേത്രത്തിലേക്കുള്ള ദേവിയവിയുടെ പുറത്തെഴുന്നള്ളത്ത്. നാളെ രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.20 ന് കാപ്പഴിച്ച ശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും ഭക്തര്‍ പൊങ്കാലയിടുന്നുണ്ട്. ഏകദേശം 40 ലക്ഷം ആളുകള്‍ പൊങ്കാലയിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് നിഗമനം.