ഇന്ത്യയിൽനിന്ന് വരുന്നവർക്ക് അഞ്ചുവർഷം ജയിൽശിക്ഷ; കടുത്ത നടപടികളുമായി ആസ്‌ട്രേലിയ

1

സിഡ്‌നി: ഇന്ത്യയിൽ നിന്ന് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം തടവിലാകുകയും കനത്ത പിഴയും നല്‍കേണ്ടി വരും. ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരൻമാർ തിരികെ വരുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്ട്രേലിയ കൈക്കൊള്ളുന്നത്.

തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. മെയ് മൂന്നിനകം കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയിൽ കഴിയുകയോ രാജ്യത്തേക്ക് യാത്ര ചെയ്യുകയോ ചെയ്തവര്‍ ആസ്‌ട്രേലിയയിലെത്തുന്നത് നിയമംവഴി തടയും. വിലക്ക് ലംഘിക്കുന്നവർക്കാണ് ശക്തമായ ശിക്ഷ ഏർപ്പെടുത്തുന്നത്. ഇന്ത്യയിലുള്ള ആസ്‌ട്രേലിയൻ പൗരന്മാർക്കും ആസ്‌ട്രേലിയയിൽ കഴിയുന്ന ഇന്ത്യന്‍ വംശജര്‍ക്കും പുതിയ ഉത്തരവ് ബാധകമാകും. ഇതാദ്യമായാണ് സ്വന്തം പൗരന്മാർ നാട്ടില്‍ വരുന്നത് ആസ്‌ട്രേലിയ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത്. ഇന്ത്യയിൽനിന്നുള്ള യാത്ര തടയാനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.

ഈ ആഴ്ച ആദ്യം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലരും മറ്റ് രാജ്യങ്ങൾ വഴി ഓസ്ട്രേലിയയിൽ എത്തിച്ചേരുന്നുണ്ട്. ഇത് തടയുക എന്നതാണ് പുതിയ ഉത്തരവ് കൊണ്ടുദ്ദേശിക്കുന്നത്.

ഇതാദ്യമായിട്ടാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവരെ ഓസ്‌ട്രേലിയ കുറ്റവാളികളാക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 51000 ഡോളളര്‍ വരെയാണ് പിഴ ചുമത്തുക. ക്വാറന്റീനില്‍ കഴിയാതെ മറ്റു രാജ്യങ്ങള്‍ വഴി ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് വിലക്ക് ബാധിക്കുക.

ഇന്ത്യയില്‍ കോവിഡ് ക്രമാധീതമായി വര്‍ധിച്ചതും മരണങ്ങളുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്.