ഫോൺ നമ്പർ അല്ല, ഫോൺ തന്നെ തരാം; മഞ്ജുവിനെ ചിരിപ്പിച്ച് പാർത്ഥിപൻ

0

മഞ്ജു വാരിയരെ ചിരിപ്പിച്ച് തമിഴ് നടൻ പാർഥിപൻ.ബിഹൈൻഡ് വുഡ്‌സ് അവാർഡ് വേദിയിൽ മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം സ്വീകരിക്കാൻ എത്തിയതാണ് നടി മഞ്ജു വാര്യർ. . ധനുഷ് ചിത്രം അസുരനിലെ പ്രകടനത്തിനാണ് മഞ്ജു പുരസ്‌കാരം കരസ്ഥമാക്കിയത്.

പരിപാടിയുടെ അവതാരകനാകട്ടെ പ്രമുഖ നടനും സംവിധായകനുമായ പാർഥിപൻ. ഞ്ജുവിന്റെ ഒരു ആരാധകൻ കൂടിയാണ് ആദ്ദേഹം. പുരസ്‌കാര സമർപ്പണത്തിനിടെ അക്കാര്യം മഞ്ജുവിനെ അറിയിച്ചിട്ടേ പാർത്ഥിപൻ അവരെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചുള്ളൂ.

ഒരു നല്ല ആസ്വാദകയ്‌ക്കേ നല്ലൊരു അഭിനേത്രിയാവാനും കഴിയൂ എന്നാണ് പാർത്ഥിപൻ മഞ്ജുവിനെപ്പറ്റി പറഞ്ഞത്. പാർത്ഥിപൻ സംവിധാനം ചെയ്ത ‘കതൈ, തിരക്കഥെയ്‌, വാസനം, ഇയക്കം’ കണ്ട് മഞ്ജു വാര്യർ ഒരു രാത്രി അദ്ദേഹത്തെ ഫോൺ ചെയ്ത് സിനിമ കണ്ടെന്നും, നന്നായിരുന്നെന്നും പറഞ്ഞു. പക്ഷെ അതേ താൻ തന്നെ സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ്‌ സൈസ് 7’ കണ്ടിരുന്നെങ്കിൽ മഞ്ജു വിളിച്ചേനെ എന്നും പാർത്ഥിപൻ.

എന്നാൽ താൻ ആ സിനിമ കണ്ടിരുന്നെന്നും, ഫോൺ നമ്പർ നഷ്‌ടമായതിനാലാണ് വിളിക്കാൻ സാധിക്കാതെ പോയതെന്നും മഞ്ജു. ഫോൺ നമ്പർ അല്ല, ഫോൺ തന്നെ തരാമെന്ന് പറഞ്ഞ പാർത്ഥിപന്റെ കമന്റ് വേദിയിൽ കൂടിയിരുന്നവരെയും മഞ്ജുവിനെയും ഒരുപോലെ പൊട്ടിചിരിപ്പിച്ചു.