20 വര്‍ഷമായി നഖം വെട്ടിയിട്ടില്ലാത്ത അമേരിക്കന്‍ യുവതി; പത്തു വിരലുകളിലെയും നഖങ്ങളുടെ മൊത്തം നീളം 18 അടി

0

മിക്ക ആളുകള്‍ക്കും നമ്മുടെ നഖം ഒരല്‍പം വളരുന്നത്‌ തന്നെ ഇഷ്ടമല്ല.എന്നാലിതാ 20 വര്‍ഷമായി നഖം വെട്ടിയിട്ടില്ലാത്ത അമേരിക്കന്‍ യുവതിയെ പരിചയപ്പെട്ടോളൂ. അയനാ വില്യംസ് എന്നാണ് ഇവരുടെ പേര്. ഹൂസ്റ്റണിലെ ടെക്‌സാസില്‍ നിന്നുള്ള ഇവര്‍ ലോകത്തിലെ ഏറ്റവും വലിയ നഖങ്ങളുടെ ഉടമയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. 20 വര്‍ഷമായി ആയനാ നഖം വെട്ടിയിട്ട്. അതുകൊണ്ടെു തന്നെ നഖം നീണ്ടു ചെന്ന് ഗിന്നസ് റെക്കോഡ് ബുക്കിലെത്തുകയായിരുന്നു.

പത്തു വിരലുകളിലെയും നഖങ്ങളുടെ മൊത്തം നീളം 18 അടി, 10.9 ഇഞ്ച്.( 576.4 സെ.മി) . അയനയുടെ ജോലിയും മറ്റൊന്നല്ല,നെയ്ല്‍ ടെക്‌നീഷ്യന്‍. 20 മണിക്കൂറെടുത്ത് രണ്ട് കുപ്പി നെയ്ല്‍ പോളിഷ് ഉപയോഗിച്ചാണ് അയന തന്റെ നഖങ്ങള്‍ സുന്ദരമാക്കുന്നത്. ദിവസവും ആന്റി ബാക്ടീരിയ സോപ്പിട്ട് ബ്രഷുെകാണ്ട് നഖങ്ങള്‍ കഴുകും. ഏറ്റവും വലിയ നഖത്തിന്റെ വലിപ്പം ലോകത്തേറ്റവും ചെറിയ മനുഷ്യനായ ചന്ദ്ര ബഹാദൂര്‍ ഡാങ്ങിന്റെ വലിപ്പത്തേക്കാള്‍ കൂടുതല്‍ വരും (54.6 സെ.മി).

ഇടതു കൈയിലെ നഖങ്ങള്‍ക്കാണ് വലിപ്പക്കൂടുതല്‍. മൊത്തം 326.5 സെമി. അതായത് പത്തടി 8.5 ഇഞ്ച്. നഖം വളര്‍ത്തുന്നത കൗതുകം ആണെങ്കിലും അയാനയ്ക്ക് കൈകള്‍ കൊണ്ട് എന്തെങ്കിലും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. നഖങ്ങള്‍ ഒടിഞ്ഞാലോ എന്ന പേടിയാണ് കാരണം. ഇക്കാരണത്താല്‍ തന്നെ വീട്ടുകാരാണ് അയാനയെ വസ്ത്രം ധരിപ്പിക്കുന്നതും മറ്റും. നഖങ്ങള്‍ ഇരുവശത്തും വച്ച തലയണകളില്‍ ചേര്‍ത്തുവച്ചാണ് ഉറങ്ങുക.