പ്രസവത്തിനിടെ നവജാത ശിശുവിന്‍റെ ശരീരം രണ്ടായി മുറിഞ്ഞു

0

ജയ്സാൽമേർ∙ രാജസ്ഥാനിലെ ജയ്സാൽമേറിൽ പ്രസവത്തിനിടെ നഴ്‌സ്‌ കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെ തുടർന്ന് നവജാത ശിശുവിന്‍റെ ശരീരം രണ്ടായി മുറിഞ്ഞു. ജയ്സാൽമേറിലെ റാംഗഡിലുള്ള സർക്കാർ ആശുപത്രിയിലാണുഅപകടകരമായ സംഭവമുണ്ടായത്. പ്രസവസമയത്ത് കുഞ്ഞിനെ ശക്തിയായി വലിച്ചതോടെ ശരീരം രണ്ടായി മുറിഞ്ഞു. ഒരു ഭാഗം അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽത്തന്നെ കുടുങ്ങുകയും ചെയ്തു. ദിക്ഷ കൻവാറെന്ന യുവതിയുടെ പ്രസവമാണ് ഇത്രയും ദാരുണമായി നടന്നത്.ഇതിനു പിന്നാലെ ദിക്ഷയെ ജോധ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്‍റെ ശരീരം മുറിഞ്ഞ് കുടുങ്ങിയ വിവരം വീട്ടുകാർ അറിയുന്നത്. പ്ലാസന്റ മാത്രമേ പുറത്തേക്കു വരാതിരുന്നുള്ളൂവെന്നാണ് റാംഗഡിലെ ഡോക്ടർമാർ പറഞ്ഞത്. സംഭവത്തിൽ ഐപിസി 304 എ, 336 വകുപ്പുകൾ പ്രകാരം ആശുപത്രിയിലെ രണ്ടു ജീവനക്കാർക്കെതിരെ കേസെടുത്തു. കുഞ്ഞിന്‍റെ ശരീരഭാഗം പരിശോധനയിൽ കണ്ടെത്തിയതായി സബ് ഇൻസ്പെക്ടർ ജലം സിങ് പറഞ്ഞു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.