ജീവിച്ചിരിക്കേ മഹാവീരചക്ര ബഹുമതി നൽകി രാജ്യം ആദരിച്ച മലയാളി വിടവാങ്ങി ; ആദരസൂചകമായി ഇന്ത്യയിലെ പല റോഡുകള്‍ക്കും പാലങ്ങള്‍ക്കും ക്യാപ്ടൻ തോമസ് ഫിലിപ്പോസിന്റെ പേര് നല്‍കിയിട്ടും കേരളം കണ്ടില്ലെന്നു നടിച്ചു

0

ജീവിച്ചിരിക്കേ മഹാവീരചക്ര ബഹുമതി നൽകി രാജ്യം ആദരിച്ച ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (80)അന്തരിച്ചു. ജീവിച്ചിരിക്കെ മഹാവീരചക്ര ബഹുമതി നല്‍കി രാജ്യം ആദരിച്ച അപൂര്‍വ്വം സൈനികരില്‍ ഒരാളാണ് ക്യാപ്റ്റര്‍ തോമസ് ഫിലിപ്പോസ്.പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. 1971 ലെ ഇന്തോ- പാക് യുദ്ധത്തിൽ ലാഹോറിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിച്ചെടുത്തതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

യുദ്ധത്തില്‍ രാജ്യത്തിന് നല്‍കിയ സേവനം മാനിച്ചാണ് പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നല്‍കി രാജ്യം അദേഹത്തെ ആദരിച്ചത്. 1971 ഡിസംബർ 16 ന് രാത്രി ബസന്തറിൽ പാക്സൈന്യത്തോട് നേർക്കുനേർ പൊരുതിയ ഇന്ത്യൻ സൈന്യത്തിൽ മദ്രാസ് റജിമെന്റിലെ ഒരു ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡർ ആയിരുന്നു ഹവിൽദാർ ടി. ഫിലിപ്പോസ്. പരുക്കേറ്റ് വീണ ഫിലിേപ്പാസ് മരിച്ചതായി കരുതി രണ്ട് ദിവസം മൃതദേഹങ്ങൾകൊപ്പം മോർച്ചറിയിൽ സൂക്ഷിച്ചു. പിന്നീട് ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയും തുടർചികിൽസയിലൂടെ ജീവൻ തിരിച്ചു കിട്ടുകയുമായിരുന്നു.

അദ്ദേഹത്തോടുള്ള ആദരസൂചകമായി മറ്റ് സംസ്ഥാനങ്ങളില്‍ മഹാവീര ചക്ര തോമസ് ഫിലിപ്പിന്റെ പേരില്‍ നിരവധി പാലങ്ങളും റോഡുകളും ഉണ്ടായിരുന്നെങ്കിലും കേരളം ആ ധീര സൈനികനെ തീര്‍ത്തും അവഗണിക്കുകയായിരുന്നു.