നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി

0

നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാമത്തെ ശനിയാഴ്ചയായ നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കാണ്.

ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​പ​ത്രി​ക ഉ​ട​ൻ അം​ഗീ​ക​രി​ക്കു​ക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന സമരം.

സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനിടയില്ല. മാര്‍ച്ച് 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്.

ദേ​ശീ​യ​ത​ല​ത്തി​ൽ ബി.​എം.​എ​സ്​ ഒ​ഴി​കെ 20 ഓ​ളം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ്​ പ​ണി​മു​ട​ക്കി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ 22 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ അ​ണി​നി​ര​ക്കു​മെ​ന്ന്​ സം​യു​ക്ത​സ​മി​തി നേ​താ​ക്ക​ൾ വാ​ർ​ത്ത​ സ​മ്മേ​ള​ന​ത്തി​ൽ അറി​യി​ച്ചു.