സാരിയിൽ അതിസുന്ദരിയായി ഭാവന; ചിത്രങ്ങൾ വൈറൽ

0

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് ഭാവന. വിവാഹശേഷം ഭർത്താവിനൊപ്പം ബെംഗളൂരുവിലേക്ക് ചേക്കേറിയെങ്കിലും തന്‍റെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ താരം മറക്കാറില്ല.

ഇളംനീല സാരിയിൽ അതിസുന്ദരിയായ ഭാവനയുടെ ചിത്രങ്ങൾക്ക് പുറകെയാണിപ്പോൾ സോഷ്യൽ മീഡിയ. ഭാവന തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇളംനീല സാരിയിൽ ഭാവന അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ പക്ഷം.

2018 മാർച്ചിലാണ് ഭാവനയും കന്നഡ നിർമാതാവ് നവീനും വിവാഹിതരായത്. 5 വർഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 99 എന്ന കന്നഡ ചിത്രമാണ് ഭാവനയുടെ ഒടുവിൽ തിയെറ്ററിലിറങ്ങിയ ചിത്രം.