വേലുപിള്ള പ്രഭാകരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

0

തമിഴ് പുലികളുടെ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ ജീവിതകഥ സിനിമയാകുന്നു. 
 തമിഴ് സംവിധായകന്‍ ജി വെങ്കിടേഷ് കുമാറാണ് ചിത്രമൊരുക്കുന്നത്. 
സീറും പുലി എന്ന പേരില്‍ രണ്ട് ഭാഗമായാകും ചിത്രം പുറത്തിറങ്ങുന്നത്. 

വേലുപിള്ള പ്രഭാകരന്റെ ജീവിതം പറയുന്ന ‘സീറും പുലി’യോട് സമാനത പുലര്‍ത്തുന്ന ഉള്ളടക്കമുള്ള തന്റെ ‘നീലം’ എന്ന സിനിമയുടെ പ്രദര്‍ശനത്തിന് വിലക്ക് നേരിടേണ്ടി വരുകയും ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമം വിഫലമാവുകയും ചെയ്ത സാഹചര്യത്തിലാണ് സംവിധായകന്‍ വെങ്കിടേഷിന്റെ പുതിയ അറിയിപ്പ്.ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന പ്രശ്നങ്ങളും, ശ്രീലങ്കന്‍ ആഭ്യന്തര കലാപവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. 
2019 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ പ്രഭാകരനായി വേഷമിടുന്നത് തെന്നിന്ത്യന്‍ താരമായ ബോബി സിംഹയാണ്.