വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു

0

റിയാദ്: റിയാദിന് സമീപം അല്‍ഖുവ്വയ്യിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട പാലക്കാട് ചളവറ സ്വദേശി ആലപ്പറമ്പില്‍ മുഹമ്മദ് ബഷീറിന്റെ (44) മൃതദേഹം റിയാദില്‍ ഖബറടക്കി. ഞായറാഴ്ച വൈകീട്ട് അല്‍ഖൈറിലെ മന്‍സൂരിയ മഖ്ബറയിലാണ് ഖബറടക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.

റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടയില്‍ അല്‍ഖുവ്വയ്യില്‍ വെച്ചായിരുന്നു അപകടം. മുഹമ്മദ് ബഷീര്‍ സഞ്ചരിച്ച ട്രെയ്ലര്‍ മാര്‍ബിള്‍ കയറ്റി പോവുകയായിരുന്ന മറ്റൊരു ട്രൈലറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലറിന് തീ പിടിക്കുകയും ചെയ്തു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നു ദൃസാക്ഷികള്‍ പറഞ്ഞു.

ട്രെയിലര്‍ ഡ്രൈവറായ ശ്രീലങ്കന്‍ സ്വദേശിക്ക് സാരമായ പരിക്കുണ്ട്. അല്‍ബസ്സാമി ഇന്റര്‍നാഷനല്‍ കമ്പനിയിലെ ട്രാന്‍സ്പോര്‍േട്ടഷന്‍ സൂപര്‍വൈസര്‍ ആയിരുന്നു മുഹമ്മദ് ബഷീര്‍. ഒന്നര വര്‍ഷം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

പിതാവ്: മണ്ണഴി ദുറാവ്, മാതാവ്: പാത്തുമ്മ, ഭാര്യ: സഫിയ, മക്കള്‍: മുബഷിറ, മുര്‍ഷിദ, മുഹമ്മദ് മുബശ്ശിര്‍. ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക്പൂർത്തീകരിച്ചുകൊണ്ടിരിക്കയാണ്.