പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

0

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്ന ആലപ്പുഴ സ്വദേശി സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ ക്ഷണപുരം മുണ്ടക്കോട്ട വടക്കേതില്‍ കുമാരന്‍ മകന്‍ രജിത്ത് എന്ന് വിളിക്കുന്ന രാജീവ് (41) ആണ് തെക്കന്‍ പ്രവിശ്യയില്‍ ഖമീസ് മുശൈത്തില്‍ മരിച്ചത്.

രജിത്ത് ഓടിച്ചിരുന്ന ട്രൈലറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഭാര്യ: സന്ധ്യ, മകള്‍: ലോട്ടസ്. മൃതദ്ദേഹം അഹദ് റുഫൈദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.