ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “ഏകത” യുടെ ആഭിമുഖ്യത്തിൽ ഒൻപതാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്, ഒന്നാം ദിവസമായ  ഒക്ടോബർ 17 ന്   വൈകുന്നേരം 6.30 നു ഭദ്രദീപം തെളിഞ്ഞു. ശ്രീമതി ജയലക്ഷ്മി സുരേഷിന്റെ വീണ കച്ചേരിയോടെയാണ് സംഗീതോത്സവം തുടങ്ങിയത്. മുഖ്യ അതിഥി കോൺസുൽ ശ്രീ.ഉത്തം ചാന്ദ് (കോൺസുലേറ്റ് ഓഫ് ഇന്ത്യ, ദുബായ്) ഉത്‌ഘാടനം നിർവഹിച്ചു. ഏകത ജനറൽ സെക്രട്ടറി ശ്രീ.വിനോദ് നമ്പ്യാർ സ്വാഗത പ്രസംഗവും, പ്രസിഡന്റ് ശ്രീ.സി.പി. രാജീവ് കുമാർ അധ്യക്ഷ പ്രസംഗവും നടത്തി. ഡോ.ഓമനക്കുട്ടി, ശ്രീ രാജീവ് കോടമ്പള്ളി, ഡോ.മണികണ്ഠൻ മേലാത്ത്,  ഡോ.സതീഷ് കൃഷ്ണ   എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീ.സേതുനാഥ് വിശ്വനാഥിന്റെ സംഗീത കച്ചേരി നടന്നു. 

ശ്രീ.കാർത്തിക് മേനോൻ വയലിനും, ശ്രീ.കൃഷ്ണ പ്രസാദ് മൃദംഗത്തിലും അകമ്പടി സേവിച്ചു. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സോഷ്യൽ മീഡിയയുടെയും, ഡിജിറ്റൽ പ്ലാറ്റഫോമിന്റെയും സഹായത്തോടെയാണ് ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിന് തുടക്കം കുറിച്ചത്.