നോക്കിനിൽക്കെ കാർ മണ്ണിനടിയിലേക്ക് താഴ്ന്നുപോയി: കാരണം ഇതാണ്; വിഡിയോ

0

പാർക്കിങ് യാർഡിൽ നിർത്തിയിട്ട കാർ നോക്കിനിൽക്കെ മണ്ണിനടിയിലേക്ക് താഴ്ന്നുപോകുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഉടമസ്ഥന്‍ നോക്കി നില്‍ക്കെയാണ് കാര്‍ വെള്ളക്കെട്ടിലേക്ക് പതിച്ചത്. മുംബൈയിലെ ഖാട്ട്‌കോപറിലാണ് സംഭവം.

കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയില്‍ നിറഞ്ഞ വെള്ളത്തിലേക്ക് കാര്‍ കൂപ്പുകുത്തുകയായി. മലിന ജല സംഭരണിക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകരുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

നൂറ് വർഷത്തിലേറെ പഴക്കമുള്ള കിണർ നികത്തിയാണ് പാർക്കിങ് ഏരിയ നിർമിച്ചത് എന്നും കനത്ത മഴയെ തുടർന്ന് അവിടം ഇടിഞ്ഞു താഴ്ന്നതാണ് അപകട കാരണം എന്നുമൊക്കെ പ്രേേദശവാസികള്‍ പറയുന്നു.