സഹനടിമാരുടെ നഗ്നവീഡിയോ ചിത്രീകരിച്ച പാക് നടിയുടെ പേരിൽ കേസ്

0

ലഹോർ: സഹനടിമാരുടെ നഗ്നവീഡിയോ ചിത്രീകരിച്ചതിന് പാക് സിനിമാ-നാടക നടിയുടെ പേരിൽ കേസെടുത്തു. നടി ഖുശ്ബുവിന്റെയും കൂട്ടാളിയായ കാഷിഫ് ചാനുവിന്റെയും പേരിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌.ഐ.എ.) സൈബർ കുറ്റകൃത്യവിഭാഗമാണ് കേസെടുത്തത്. ലഹോറിലെ തിയേറ്ററിൽ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ വെച്ച് നാലുനടിമാരുടെ വീഡിയോ ചിത്രീകരിച്ചെന്നാണ് കേസ്.

രഹസ്യക്യാമറ സ്ഥാപിക്കാൻ തിയേറ്റർ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപ (42,568 രൂപ) നൽകിയിരുന്നു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ നാടകനിർമാതാവ് നൽകിയ കേസിലാണ് നടപടി.