പ്രിയയുടെ ‘ബേബിഷവര്‍’ ചിത്രങ്ങൾ പുറത്തുവിട്ട് ചാക്കോച്ചൻ; വൈറലായി ചിത്രങ്ങൾ

0

നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഏപ്രിൽ 18നായിരുന്നു താൻ ഒരു അച്ഛൻ ആയ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ ചാക്കോച്ചൻ പങ്കുവെച്ചത്.

കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചാണ് താരം ആ സന്തോഷം തന്റെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ ഭാര്യ പ്രിയയുടെ ബേബിഷവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു.