ആയിരം രൂപ മടങ്ങിയെത്തുന്നു

0

ആയിരം രൂപ മടങ്ങിയെത്തുന്നുവെന്ന് സൂചന. കൂടുതല്‍ സുരക്ഷാ ക്രമീകരണത്തിലും രൂപകല്‍പ്പനയിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നോട്ട് ബാങ്കുകളിലെത്തുമെന്നാണ് വിവരം. പുതിയ നിറത്തിലും വലുപ്പത്തിലുമുള്ള നോട്ടിന്റെ രൂപകല്‍പന നടന്നുവരുകയാണെന്ന് റിസര്‍വ് ബാങ്കിനെ ഉദ്ദരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആയിരം രൂപയുടെ നോട്ട് വിപണിയിലെത്തുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.പുതിയ 1000 രൂപയുടേതെന്ന രീതിയില്‍ പല നിറത്തിലുള്ള നോട്ടുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെങ്കിലും റിസര്‍വ് ബാങ്ക് പുതിയ നോട്ടിന്റെ നിറത്തേപ്പറ്റി സൂചനകളൊന്നും നല്‍കിയിട്ടില്ല.

രാജ്യത്തെ എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 24000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്. നോട്ടു നിരോധനത്തിനു മുമ്പ് രാജ്യത്തെ എടിഎമ്മുകളില്‍ പ്രതിദിനം നിറച്ചിരുന്നത് 130000 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 12000 കോടിയാണ്. നോട്ടു പ്രതിസന്ധി കുറഞ്ഞുവെന്ന സൂചകളാണ് ഇതു നല്‍കുന്നത്. ഇതിനാല്‍ തന്നെ പ്രതിദിനം പിന്‍വലിക്കാവുന്ന തുക 24000 ആയി ഉയര്‍ത്തണമെന്നാണ് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.