പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപ പിഴ

1

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായെന്ന പരാതിയില്‍ 469 കോടി ഡോളര്‍ (ഏകദേശം 32000 രൂപ) പിഴ വിധിച്ച് കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണാണ് 22 സ്ത്രീകളുടെ പരാതി പരിഗണിച്ച് പിഴ വിധിച്ചിരിക്കുന്നത്. പൗഡറിലെ ആസ്‌ബെസ്റ്റോസിന്റെ അംശമാണ് ക്യാന്‍സറിന് കാരണമായത്. നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് സംസ്ഥാനമായ മിസോറിയിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്.

അണ്ഡാശയ കാന്‍സര്‍ ബാധിച്ച 22 സ്ത്രീകളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിനെതിരെ പരാതി നല്‍കിയത്. പൌഡറിലെ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച് കമ്പനി മുന്നിറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് സ്ത്രീകള്‍ പരാതിയില്‍ പറഞ്ഞു. പരാതി നല്‍കിയ 22 സ്ത്രീകളില്‍ ആറ് പേര്‍ മരിച്ചു.

എന്നാല്‍ പൌഡറില്‍ ആസ്‌ബെസ്റ്റോസിന്റെ അംശമില്ലെന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ വാദം. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. നേരത്തെയും സമാനമായ കേസുകളില്‍ കമ്പനിക്ക് ഭീമമായ പിഴ വിധിച്ചിരുന്നു. 9000ത്തോളം കേസുകളാണ് ഇതുവരെ കമ്പനിക്കെതിരെ ഉണ്ടായിട്ടുള്ളത്.