സിംഗപ്പൂര്‍ ഫുട്ബോളിലെ മലയാളി പെരുമ -SNIPERS FC

1

സിംഗപ്പൂര്‍ : മറഡോണയെയും പെലെയെയും ദൈവത്തിനൊപ്പം ആരാധിക്കുന്ന മലയാളികൾക്ക് ഫുട്ബോൾ വെറും ഒരു കളിയല്ല. മറിച്ച് രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരമാണ്,ഒരു വിചാരമാണ്.ഫുട്ബോൾ ലോകകപ്പ് പരശതം മൈലുകൾക്കു അപ്പുറത്തു നടക്കുമ്പോൾ കേരളത്തിലെ പല ഗ്രാമങ്ങളും ബ്രസീലും അർജന്റീനയും ഹോളണ്ടും ഇറ്റലിയും ആയി പരിവർത്തനം ചെയ്യപ്പെടുന്നത് മലയാളിക്ക് ഫുട്ബോളിനോടുള്ള ഈ അദമ്യമായ സ്നേഹം കൊണ്ടാണ്.നാട്ടുക്കാരെല്ലാം ചേര്‍ന്ന് , നെല്ല് കൊയ്ത പാടങ്ങള്‍ ചെത്തി മിനുക്കി നിരപ്പുള്ള മൈതാനമാക്കുന്നതില്‍ തുടങ്ങുന്നു ആവേശത്തിന്‍റെ കൊടിയേറ്റം. ലോക്കല്‍  ക്ലബ്ബുകള്‍  പങ്കെടുക്കുന്ന മത്സരത്തിന്‍റെ ആവേശത്തിലേക്ക് റഫറിയുടെ വിസില്‍ മുഴങ്ങുന്നത് മുതല്‍ ഉത്സവമാണ്. പൊടി പാറുന്ന മണ്ണില്‍ മത്സരത്തിന്‍റെ താളം മുറുകുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍. ലോക്കല്‍ മറഡോണമാരുടെയും മെസ്സിമാരുടെയും പേര് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍.അവരുടെ ആവേശം കാലിലെ ഊര്‍ജ്ജമാക്കി കുതിച്ച് പാഞ്ഞു എതിര്‍ടീമിന്‍റെ വല കുലുക്കുമ്പോള്‍ ചാടി മറിയുന്ന കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ. ഇങ്ങനെ പോകുന്നു മലയാളിയുടെ ഫുട്ബോള്‍ പെരുമ.ഈ പെരുമ വിദേശത്തെക്കും എത്തിക്കുകയാണ് സിംഗപ്പൂരിലെ ഒരു കൂട്ടം മലയാളികള്‍.

2016 നവംബർ 26 ന് സിംഗപ്പൂരിലെ പ്രധാന 11 aside അമേച്വർ ഫുട്ബോൾ ലീഗ് ആയ ESPZEN-Division 4-ൽ യൂറോപ്പ്യൻ ,സിംഗപ്പൂര്‍ ടീമുകളെ മറികടന്ന്  പൂർണ്ണമായും മലയാളികൾ അണിനിരന്ന SNIPERS FC 16 കളികളിൽ നിന്നും 41 പോയിന്റുമായി (13W,2D,1L )ചാമ്പ്യന്മാരായി അവരോധിക്കപെട്ടപ്പോൾ സിംഗപ്പൂര്‍ മലയാളികൾക്കു അത് കായിക ചരിത്രത്തിലെ അവസ്മരണീയമായ ഒരു അനുഭവമായതു ഫുട്ബോളിനോടുള്ള ഈ സ്നേഹം മൂലമാണ്. മിന്നുന്ന ഈ നേട്ടം യാദൃശ്ചികമല്ല. മറിച്ച് അതിനും പറയാനുണ്ട് വര്ഷങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും  കൂട്ടായ്മയുടെയും ഒരു കഥ.മലയാളിയുടെ ജീവശ്വാസത്തിന്‍റെ ഭാഗമായി മാറിയ ഫുട്ബോള്‍ പെരുമ പ്രവാസികളായ ഒരു കൂട്ടം മലയാളികളിലൂടെ സിംഗപ്പൂരിലും അലയടിക്കുന്നു.

പാടത്തും പറമ്പിലും പന്തു തട്ടി വളർന്ന ഒരു പറ്റം ചെറുപ്പക്കാർ ഉപരിപഠനത്തിനായി 2005 കാലഘട്ടത്തിൽ സിംഗപ്പൂരിലേക്ക് ചേക്കേറി. എങ്കിലും, അവരുടെ ഫുട്ബോൾ ഭ്രമത്തിനു തെല്ലും കുറവു വന്നില്ല. ചില സായാന്ഹങ്ങളിൾ അവർ ടെമാസെക്ക് പോളിടെക്ക്നിക്ക്  മൈതാനത്തു ഒത്തു ചേർത്ത് അവരുടെ ഫുട്ബോൾ സ്നേഹം പങ്കുവെച്ചു. വൈകുന്നേരങ്ങളിലെ ഈ ഫുട്ബോൾ കൂട്ടായ്മാ, 28 ഒക്ടോബര്‍ 2009 നു സാഫ്ര സിംഗപ്പൂർ ആതിഥ്യം വഹിച്ച ഒരു ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനായി ഒരു ഫുട്ബോൾ ക്ലബ് രൂപികരിച്ചു – SNIPERS FC.തന്ത്രവൈദഗ്ദ്ധ്യവും ,സാങ്കേതികവും , ഫോർമേഷനും ഒന്നും കൈവശമില്ലായിരുന്നു ആ ടീമിന് സാഫ്ര ടൂർണമെന്റിൽ അധികം മുന്നേറാൻ സാധിച്ചില്ലെങ്കിലും ആ ടീമിൽ പ്രതിഭയുടെ മിന്നലാട്ടവും അർപ്പണ മനോഭാവവും പ്രകടമായിരുന്നു. പ്രഥമ ദൗത്യം വിജയിച്ചില്ലെങ്കിലും തോറ്റു പിന്മാറാൻ അവർ തയ്യാറായിരുന്നില്ല. കൃത്യമായ പരിശീലനവും ആസൂത്രണവുമായി ടീം മുന്നോട്ടുപോയപ്പോൾ അതുണ്ടാക്കിയ മാറ്റങ്ങൾ വാക്കുകൾക്ക് അതീതമായിരുന്നു.
നിരവധി സൗഹൃദ മത്സരങ്ങളുടെ അനുഭവ പരിചയത്തിന്റെ പിൻബലത്തിൽ 2010 RP Futsal Tournament ൽ ചാമ്പ്യന്മാരായി Snipers അവരുടെ ആദ്യ കീരീടം സ്വന്തമാക്കി. പിന്നീടിങ്ങോട്ട് 2014 സിംഗപ്പൂർ മലയാളീ അസോസിയേഷൻ 9A സൈഡ് ചാമ്പ്യൻഷിപ് അടക്കം നിരവധി നേട്ടങ്ങൾ.

“One for all, All for One” എന്ന ആപ്തവാക്യമായും മുന്നോട്ടു പോകുന്ന ഈ ടീമിന്റെ ചാലക ശക്തി ഈ ക്ലബ്ബിനെ ഒരു കുടുംബമായി കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഠിനാധ്വാനവും അഭ്യുദയ കാംഷികളായ കായിക പ്രേമികളുടെ അകമഴിഞ്ഞ പ്രോത്സാഹനവുമാണ്.
ഒപ്പം അർത്ഥശാസ്ത്രം അറിഞ്ഞ കൗടില്യന്റെ കൗശലത്തോടെ കളത്തിനു പുറത്തുനിന്നും കളി നിയന്ത്രിക്കുന്ന Sniper’s ന്റെ സ്വന്തം ഫെർഗി എന്ന പേരിലറിയപ്പെടുന്ന അനൂപ്‌ ജോസിന്റെ സാന്നിധ്യവും തന്ത്രങ്ങളും ഏതൊരു പ്രതിസന്ധി ഘട്ടത്തിലും പതറാതെ മുന്നോട്ടു പോകാൻ ഈ ടീമിനെ പ്രാപ്തമാക്കുന്നു .

Snipers ന്റെ ചുണക്കുട്ടികൾ സിംഗപൂരിലെ ഫുട്ബോൾ മൈതാനങ്ങളെ ഓരോ മത്സരത്തിലും തീ പിടിപ്പിക്കുമ്പോൾ നിങ്ങൾ എല്ലാവരുടെയും ആശിർവാദവും പിന്തുണയും അവർ തുടർന്നും പ്രതീഷിക്കുന്നു.

പ്രധാന നേട്ടങ്ങളും കിരീടങ്ങളും
1. RP Futsal Tournament – 2010 – CHAMPIONS
2. GAFL Div 1 Season 1 – 2011 – FAIR PLAY AWARD
3. D2D Div 1 Season 10 – 2012 – FAIR PLAY AWARD
4. SMA 9a Side Tournament – 2013 – RUNNERS UP
5. SMA 7a Side Tournament – 2014 – RUNNERS UP
6. SMA 9a Side Tournament – 2015 – CHAMPIONS
7. ESPZEN Div 4 Season 16 – 2016 – CHAMPIONS
Team Squad
Manager : Anoop (Ernakulam)

Goal Keepers –
Sunil Kumar (Captain) ( Kasaragod)
Vishnu Murali(Alappuzha)
Jerin Rajan( Ernakulam)

Defenders –
Akhil Mathew (Kasaragod)
Bennet Joseph (Kasaragod)
Shezhad (Kasaragod)
Sreejith Aluva (Ernakulam)
Rahul Shaji (Ernakulam)
Suraj KV (Kasaragod)
Aban Kalandoor (Kasaragod)
Jijo (Trissur)
Kiran Kumar (Kottayam)
Limin PS (Kozhikode)
Alfred Titto (Kozhikode)

Midfielders –
Mohamed Zakwan (Kasaragod)
Sreejith Kumar (Kannur)
Paul Peter (Ernakulam)
Nisin Saji (Kasaragod)
Sunil Kumar G (Kasaragod)
Makesh (Kollam)
Akarsh (Kasaragod)
Zulkifly (Kasaragod)
Nikhil Mohan (Kottayam)
Sarin(Kannur)
Anandhu Jesus (Trivandrum)
Shamil (Kannur)

Strikers-
Hari (Kozhikode)
Loftin (Trissur)
Bibin Joseph(Trissur)
Sanoop Nambiar (Kannur)
Nazeel (Kannur)
Ragesh Bayakkodan (Kasaragod)
Jayan (Trivandrum)
Sterin Joseph (Wayanad)
Sonu Pillai (Idukki)