സിംഗപ്പൂര്‍ PR അപ്ലിക്കേഷനില്‍ കോര്‍പ്പറേറ്റ് വിവരങ്ങള്‍ നിര്‍ബന്ധം

0

 

PR അപ്ലിക്കേഷനില്‍ കോര്‍പ്പറേറ്റ് വിവരങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം എന്ന് ഇമ്മിഗ്രേഷന്‍ ആന്‍ഡ്‌ ചെക്ക്‌പോയിന്റ്‌ അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു .അന്യ രാജ്യങ്ങളില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി ചെയ്യുന്നവര്‍ PR-നു അപേക്ഷിക്കുമ്പോള്‍ അവരുടെ സാമ്പത്തിക അടിത്തറ ,സാമൂഹ്യ പ്രതിബദ്ധത ,സിംഗപ്പൂര്‍ ജനതയുമായി ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം എന്നീ ഘടകങ്ങള്‍ക്കു മുഖ്യപങ്ക് നല്‍കുമെന്ന് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡിവിഷന്റെ  ഹെഡ്‌ കോ വീ സിംഗ് അറിയിച്ചു .

ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കുന്നത് അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ ശെരിയാണോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി മാത്രം ആണെന്നും അപ്രകാരം നല്‍കുന്ന വിവരങ്ങള്‍ മറ്റൊരു ഗവണ്മെന്റ് ഇതര സ്ഥാപനങ്ങള്‍ക്ക് നല്‍കുകയില്ല എന്നും ചൊവ്വാഴ്ച ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു .ഇതു കൂടാതെ അപേക്ഷകന്റെ സേവനം സിംഗപ്പൂരിന്  എത്രമാത്രം വിലപ്പെട്ടതാണെന്ന് പഠിക്കുവാനും ഇത്തരം വിവരങ്ങള്‍ സഹായിക്കുന്നു .

ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ പിന്തുണയ്ക്കാത്തതു മൂലം സ്വന്തം നിലയില്‍ PR അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് പുതിയ ഉത്തരവ് തിരിച്ചടിയാകും എന്നാണ് പൊതുവെ വിലയിരുത്തുന്നത് .കഴിഞ്ഞ കുറെ മാസങ്ങളിലെ കണക്കുകള്‍ പ്രകാരം സിംഗപ്പൂരില്‍ PR ലഭിക്കുന്ന വിദേശികളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .കൂടാതെ PR ആനുകൂല്യങ്ങള്‍ പലതും വെട്ടിക്കുറിച്ചു കൊണ്ടുള്ള പുതിയ നിയമങ്ങള്‍ അടുത്തെയിടെ സിംഗപ്പൂര്‍ സര്‍ക്കാര്‍ കൊണ്ട് വരികയും ചെയ്തത് വരും വര്‍ഷങ്ങളില്‍ സിംഗപ്പൂരിലേക്കുള്ള വിദേശ ഒഴുക്കിനെ സാരമായി ബാധിച്ചേക്കാം