സിംഗപ്പൂരിൽ പീപ്പിൾസ് ആക്ഷൻ പാർട്ടി(PAP) വീണ്ടും അധികാരത്തിൽ

0
pap

സിംഗപ്പൂരിൽ ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 93 സീറ്റുകളിൽ 83ഉം നേടി പീപ്പിൾസ് ആക്ഷൻ പാർട്ടി(PAP) അധികാരം നിലനിർത്തി. 1965- ൽ സിംഗപ്പൂർ സ്ഥാപിതമായതു മുതൽ രാജ്യം ഭരിക്കുന്നത് പീപ്പിൾസ് ആക്ഷൻ പാർട്ടിയാണ്. ആധുനിക സിംഗപ്പൂരിന്റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ ലീ ക്വാൻ യുവിന്റെ പുത്രനായ ലീ സിയൻ ലൂങ് ഇത്തവണ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മാറിയേക്കും. പാർട്ടിയുടെ ഫസ്റ്റ് അസ്സിസ്റ്റൻന്റ് സെക്രട്ടറി ജനറലും നിലവിലുള്ള ധനകാര്യമന്ത്രിയുമായ ഹെങ് സ്വീ കീറ്റ് പ്രധാനമന്ത്രി ആയേക്കുമെന്നാണ് കരുതപ്പെടുന്നത്.

മുഖ്യപ്രതിപക്ഷമായ വർക്കേഴ്സ് പാർട്ടി 10 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകൾ നേടിയ വർക്കർസ് പാർട്ടി ഇത്തവണ പുതിയതായി രൂപം കൊണ്ട സെങ്‌കാങ് ജിആർസി പിടിച്ചെടുക്കുകയായിരുന്നു. സീറ്റുകളൊന്നും നേടിയില്ലെങ്കിലും പുതിയതായി രൂപം കൊണ്ട പ്രോഗ്രസ്സ് സിംഗപ്പൂർ പാർട്ടി പത്തുശതമാനത്തോളം വോട്ടു നേടി. 2015ലെ പൊതു തിരഞ്ഞെടുപ്പിനേക്കാൾ 8 ശതമാനം വോട്ടുകൾ കുറവാണ് ഇത്തവണ പീപ്പിൾസ് ആക്ഷൻ പാർട്ടിക്ക് ലഭിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളോടെ ആണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. ഈസ്റ്റ് കോസ്ററ്, വെസ്റ്റ് കോസ്ററ്, സെൻകാങ് തുടങ്ങിയ മണ്ഡലങ്ങളിൽ വലിയ പോരാട്ടമാണ് നടന്നത്. മുൻ ഉപപ്രധാനമന്തിയായ താർമാൻ ഷൺമുഖം മത്സരിച്ച ജുറോങ്ങ് ജിആർസിയിലാണ് 75 ശതമാനത്തോളം വോട്ടുകളോടെ പിഎപി ഏറ്റവും മികച്ച വിജയം നേടിയത്.