24 മണിക്കൂറിനിടെ 31,522 പേര്‍ക്ക് കോവിഡ്; ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372

0

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ 24 മണിക്കൂറിനിടെ 31,522 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി. ഇതു വരെ 92,53,306 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 37,725 പേരാണ് കോവിഡ് മുക്തരായത്.

രാജ്യത്ത് നിലവിൽ 3,72,293 സജീവരോഗികളാണുള്ളത്. 412 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,41,772 ആയി. ആഗോളതലത്തിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,88,38,273 ആയി. 15,68,512 പേർക്കാണ് ജീവഹാനി സംഭവിച്ചത്.