ദീപ നിഷാന്തിനെ വിവാദത്തിലാക്കിയ എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാൻ/നീ’ കവിത ഉള്‍പ്പെട്ട സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം

0

കവിതാമോഷണവിവാദത്തില്‍ എഴുത്തുകാരിയായ ദീപ നിശാന്തിനെ വിവാദത്തിലാക്കിയ എസ് കലേഷിന്റെ
‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാൻ/നീ’ കവിത ഉള്‍പ്പെട്ട സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം.
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരമാണ്
ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരം അര്‍ഹമായത് .

ഈ സമാഹാരത്തിലെ കവിതയാണ് ദീപാനിശാന്ത് മോഷ്ടിച്ചതായി ആരോപണമുയർന്നത്. പി പവിത്രന്റെ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പുസ്തകത്തിനാണ് ഐസി ചാക്കോ പുരസ്‌കാരം. ഉപന്യാസത്തിന് സിബി കുമാര്‍ അവാര്‍ഡ് മുരളി തുമ്മാരുകുടി, ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ പുരസ്‌കാരം അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസ,് വൈദിക സാഹിത്യത്തിനുള്ള കെആര്‍ നമ്പൂതിരി പുരസ്‌കാരം പികെ ശ്രീധരന്റെ അദൈ്വതശിഖരം, വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എന്‍ പിള്ള അവാര്‍ഡ് ഡോ. പി സോമന്റെ മാര്‍ക്‌സിസം ലൈംഗികത സ്ത്രീപക്ഷം, തുഞ്ചന്‍സ്മാരക പ്രബന്ധമത്സരത്തിനുള്ള പുരസ്‌കാരം ശീതള്‍ രാജഗോപാല്‍ എന്നിങ്ങനെയാണ് അവാര്‍ഡുകള്‍.