കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; ‘നിരീശ്വരൻ’ മികച്ച നോവൽ, ‘മിണ്ടാപ്രാണി’ മികച്ച കവിത

0

തൃശൂർ ∙ 2017–ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വി.ജെ.ജയിംസിന്റെ ‘നിരീശ്വരൻ’ മികച്ച നോവലും വീരാൻകുട്ടിയുടെ ‘മിണ്ടാപ്രാണി’ മികച്ച കവിതയുമായി തിരഞ്ഞെടുക്കപെട്ടു. 25000 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) പഴവിള രമേശൻ, എം.പി.പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എൽ.ജോസ് എന്നിവർ അർഹരായി. സി ബി കുമാർ അവാർഡിന്((ഉപന്യാസം–കാഴ്ചപ്പാടുകൾ) മുരളി തുമ്മാരുകുടി അർഹനായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്–50,000 രൂപ) ‍ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർക്കും ലഭിക്കും.
അക്കാദമി അവാർഡു
കൾ
സി.വി.ബാലകൃഷ്ണൻ (യാത്രാവിവരണം–ഏതേതോ സരണികളിൽ), വി.ആർ.സുധീഷ് (ബാലസാഹിത്യം–കുറുക്കൻമാഷിന്റെ സ്കൂൾ), ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (ഹാസസാഹിത്യം–എഴുത്തനുകരണം അനുരണനങ്ങളും),എസ്.വി.വേണുഗോപാലൻ നായർ (നാടകം–സ്വദേശാഭിമാനി), കൽപറ്റ നാരായണൻ (സാഹിത്യവിമർശനം–കവിതയുടെ ജീവചരിത്രം),രമാ മേനോൻ (വിവർത്തനം–പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു),കൽപറ്റ നാരായണൻ (സാഹിത്യവിമർശനം–കവിതയുടെ ജീവചരിത്രം).
എന്‍ഡോവ്മെന്റ് അവാർഡുകൾ
എസ്.കലേഷ് (കവിത–ശബ്ദമഹാസമുദ്രം), അബിൻ ജോസഫ് (ചെറുകഥാ സമാഹാരം–കല്യാശ്ശേരി തീസിസ്, പി.പവിത്രൻ (ഭാഷാശാസ്ത്രം,വ്യാകരണം–മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം), മുരളി തുമ്മാരുകുടി (ഉപന്യാസം–കാഴ്ചപ്പാടുകൾ), ശീതൾ രാജഗോപാൽ (പ്രബന്ധമൽസരം), പി.കെ.ശ്രീധരൻ (വൈദികസാഹിത്യം–അദ്വൈതശിഖരം തേടി).