ദീപാവലിക്ക് കിടിലന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ മല്‍സരം

0
How To Create An Online Shopping Website

ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ക്ക് ഓഫര്‍ കാലം കൂടിയാണല്ലോ.ഇത്തവണയും പതിവ്‌ തെറ്റിയിട്ടില്ല.  ദീപാവലി ആഘോഷങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നീ വെബ്‌സൈറ്റുകളില്‍ പുത്തന്‍ ഓഫറുകളുമായി രംഗത്തെത്തി കഴിഞ്ഞു . എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പന്നങ്ങള്‍ക്കും ആകര്‍ഷമായ ഓഫറുകളും നല്‍കുന്നുണ്ട്.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ആറാം തീയതി വരെയാണ് ആന്വല്‍ ബിഗ് ബില്ല്യന്‍ ഡേ വില്‍പന. സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവയ്‌ക്കെല്ലാം ഡിസ്‌കൌണ്ടും എക്‌സ് ചേഞ്ച് ഓഫറുകളുമുണ്ട്. എങ്ങനെയും ഉപഭോക്താക്കളെ തങ്ങളുടെ സൈറ്റിലേക്ക് കൊണ്ട് വരിക എന്നതാണ് ഇനി ഓരോ വെബ്സൈറ്റിന്റെയും ജോലി.വന്‍ പരസ്യങ്ങള്‍ ആണ് ഇതിനായി ഓരോ കമ്പനിയും നടത്തുന്നത്.