വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

0

റിയാദ്: വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയായ പോരേടം വേട്ടാഞ്ചിറ മംഗലത്ത് പുത്തന്‍വീട്ടില്‍ ശിഹാബുദ്ദീന്റെ (58) മൃതദേഹമാണ് റിയാദില്‍ നിന്ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.

22 വര്‍ഷമായി റിയാദില്‍ അമ്മാരിയായിലെ ഫാം ഹൗസില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്കി. ഭാര്യ സഹോദരനും ജീവകാരുണ്യ കമ്മറ്റി അംഗവുമായ നിസാറുദ്ധീന്‍ മൃതദേഹത്തോടൊപ്പം നാട്ടില്‍ പോയി.