ദിലീപ് കാവ്യ ദമ്പതികളുടെ പുതിയ ചിത്രം വൈറലാകുന്നു

1

ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ഇരുവരുടെയും ചിത്രം പങ്കുവെച്ചത്. ദിലീപും കാവ്യയുടെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന ചിത്രം ഞൊടിയിട കൊണ്ടാണ് സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. ഇതിനു മുൻപ് കുഞ്ഞിന്‍റെ പേരിടൽ ചടങ്ങിനിടെ പകർത്തിയ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

കഴിഞ്ഞ ഒക്‌ടോബറിലാണ് താരങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ചത്. പ്രൊഫസർ ഡിങ്കൻ, വ്യാസൻ കെ.പി സംവിധാനം ചെയ്യുന്ന ശുഭരാത്രി, എസ്.എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയൽ എന്നിവയാണ് ദിലീപിന്‍റെ പുതിയ പ്രൊജക്റ്റുകൾ. ജാക്ക് ഡാനിയേലിന്‍റെ പൂജ ഇന്ന് നടന്നു.