17 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം ഓണാഘോഷം; ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി

0

17 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം ഓണം ആഘോഷിക്കാനായ സന്തോഷം പങ്കുവച്ച് പ്രിയ നടി ദിവ്യ ഉണ്ണി. വർഷങ്ങളായി അമേരിക്കയിൽ താമസമാക്കിയ ദിവ്യ ഇത്തവണ തന്റെ മാതാപിതാക്കൾക്കൊപ്പം നാട്ടിൽ ഓണം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഇൻസ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

“ചിലപ്പോൾ ദിനങ്ങളല്ല, നിമിഷങ്ങളാണ് ഓർത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വർഷത്തിനുശേഷം എന്റെ മാതാപിതാക്കൾക്കൊപ്പം ചെലവഴിച്ച ഈ ഓണം എല്ലാഴും വിലപ്പെട്ടതായിരിക്കും. എന്റെ കുഞ്ഞുമകൾ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് എന്തിനേക്കാളും വലിയ ആനന്ദമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ സ്നേഹം,” കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി കുറിച്ചു.

ആദ്യ വിവാഹം നിയമപരമായി ദിവ്യ വേർപ്പെടുത്തിയതിന് ശേഷം 2018 ഫെബ്രുവരിയിലാണ് ദിവ്യ അരുൺ കുമാറിനെ വിവാഹം ചെയ്യുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. ആദ്യ വിവാഹത്തിൽ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ ക്കൾ. വിവാഹമോചനത്തിന് ശേഷം കുട്ടികൾ ദിവ്യയ്ക്കൊപ്പമാണ് താമസിക്കുന്നത്.