നടൻ ഡ്വെയ്ൻ ജോൺസണും കുടുംബത്തിനും കോവിഡ് 19

0

ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസണും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിനും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ഡ്വെയ്ൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്ന് താരം പറഞ്ഞു. കുട്ടികൾക്കു കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതായി ഡ്വെയ്ൻ പറഞ്ഞു.

ഡ്വെയ്ൻ, ഭാര്യ ലോറെൻ, മക്കളായ ജാസ്മിൻ(4), ടിയാന (2) എന്നിവർക്കായിരുന്നു രോ​ഗബാധ. പോരാട്ടത്തിനൊടുവിൽ തങ്ങൾ രോ​ഗമുക്തരായെന്നും ഡ്വെയ്ൻ വ്യക്തമാക്കി. അടുത്ത കുടുംബ സുഹൃത്തുക്കളിൽ നിന്നാണ് ഇവർക്ക് രോ​ഗബാധയുണ്ടായതെന്ന് ഡ്വെയ്ൻ വ്യക്തമാക്കി. മാസ്ക് ധരിച്ചും സാമൂഹിക അരകലം പാലിച്ചും കോവിഡിനെതിരേ ജാ​ഗരൂകരാകാൻ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു.