മുംബൈ നല്ലസോപ്പാറ ബീച്ചിൽ ഡോൾഫിനുകൾ

1

മനുഷ്യരോട് ഏറെ അടുത്തിടപഴകുന്ന ഡോൾഫിനുകളുടെ കുസൃതി കണ്ടുനിക്കാത്തവരായി ആരുംതന്നെ കാണില്ല. മനുഷ്യരെ പോലെ ഡോൾഫിനുകളും ഓർമ്മ ശക്തിയുടെ കാര്യത്തിൽ മുന്നിലാണ്. സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് അധികവും അവയുടെ കുസൃതികൾ നമ്മൾ കാണാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം മുംബൈയിലെ നല്ലസോപ്പാറയിലെ രാജോഡി ബീച്ചി പ്രാദേശികൾ ഡോൾഫിനുകളെ കാണാനിടയായി.
പ്രത്യക്ഷത്തിൽ മൂന്ന് ഡോൾഫിനുകളാണ് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിലൂടെ തീരത്തോടടുത്തായി കാണപ്പെട്ടത്. ഇന്ത്യയിൽ ഡോൾഫിനുകൾ കൂടുതലായും അധിവസിക്കുന്ന പ്രദേശമാണ് മഹാരാഷ്ട്ര. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് 235 കിലോമീറ്റർ അകലെയുള്ള ഡാപോളിയിലും ഡോൾഫിനുകളെ കാണാൻ സാധിക്കുന്ന ഇടമാണ്. മഹാരാഷ്ട്രയിലെ മുരുഡ്, കർദെ തുടങ്ങിയ ബീച്ചുകളിലും തർക്കാളി ബീച്ച്, ഹരിഹരേശ്വർ തുടങ്ങിയ ബീച്ചുകളും ഡോൾഫിനുകളുടെ വിഹാര കേന്ദ്രങ്ങളാണ്. ഡോൾഫിനുകളെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത് 2009ൽ ആണ്.