വാലന്‍റൈന്‍സ് ദിനത്തില്‍ സമ്മാനിക്കാം വേറിട്ടൊരു പ്രണയ സമ്മാനം: രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍

0

തന്റെ പ്രിയക്കോ, പ്രിയനോ പ്രണയദിനത്തിൽ സ്‌പെഷ്യല്‍ സമ്മാനം നല്‍കാനാഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അങ്ങനെ സ്‌പെഷ്യല്‍ സമ്മാനം നല്‍കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍. യുഎസിലെ ഹോട്ടലിലാണ് സ്‌പെഷ്യല്‍ ബര്‍ഗര്‍ ഡിന്നര്‍ തയ്യാറാക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ സ്‌പെഷ്യല്‍ ബര്‍ഗര്‍ ഡിന്നര്‍ ആണ് ഹോട്ടൽ തയ്യാറാക്കുന്നത്. വജ്രം പതിച്ച സ്വര്‍ണമോതിരം ബര്‍ഗറിനോടൊപ്പമുണ്ടാകുമെന്നതാണ് ഡിന്നറിന്റെ പ്രത്യേകത. കഴിഞ്ഞ പല വര്‍ഷങ്ങളായി യുഎസിലെ ഹോട്ടലുകളില്‍ ഇത്തരം വില കൂടിയ ഡിനര്‍ നടക്കുന്നുണ്ട്. വാലന്‍റൈന്‍സ് ദിനത്തില്‍ ഉഗ്രന്‍ ഒരു സര്‍പ്രൈസ് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതൊരു വ്യത്യസ്ത ഐഡിയയാണ്.