ദേ പാന്പ് ലഹരിയ്ക്ക് അടിമയാണ്; മെത്താഫെറ്റിൻ കിട്ടാഞ്ഞാൽ വയലന്റാകും!!

0

ലഹരിയ്ക്ക് അടിമപ്പെട്ട ആളുകൾ കാണിക്കുന്ന പരാക്രമങ്ങളൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. അപൂർവം ചിലപ്പോൾ മദ്യപിച്ച മൃഗങ്ങളേയും കണ്ട് കാണും. എന്നാൽ മയക്കുമരുന്നിന് അടിമയായ പാന്പിനെ കണ്ടിട്ടുണ്ടോ? അതും പെരുന്പാന്പിനെ???

ഓസ്ട്രേലിയയിലാണ് ഈ പാന്പുള്ളത്. എന്നാൽ ആറ് മാസം മുന്പായിരുന്നു പാന്പിന് ഈ ദുശ്ശീലം ഉളളത്. വെറ്റിനറി ഡോക്ടർമാർ ചികിത്സിച്ച പാന്പിപ്പോൾ ‘നല്ലപിള്ള’യാണ്.

സിഡ്നിയിലെ ഒരു അനധികൃത വന്യജീവി വിൽപ്പനക്കാരനിൽ നിന്നാണ് പോലീസ് അധികൃതർക്ക് ഈ പെരുപാന്പിനെ ലഭിച്ചത്. പിടികൂടിയപ്പോൾ തന്നെ പാന്പ് വളരെയധികം അക്രമാസക്തനായിരുന്നു. വിൽപ്പനക്കാരൻ അമിതമായ തോതിൽ മെത്താഫെറ്റിൻ എന്ന മയക്കുമരുന്നാണ് പാന്പിന് നൽകി വന്നത്. ഡോക്ടർമാരുടെ കൃത്യമായ ചികിത്സ കൊണ്ടാണ് ഇപ്പോൾ പാന്പ് ലഹരിയിൽ നിന്ന് മോചിതനായത്.