ഇതാണ് ദുബായിലെ ഏറ്റവും വില കൂടിയ അപ്പാര്‍ട്ട്‌മെന്റ്; വിറ്റത് 180 കോടിക്ക്

0

ആഡംബരങ്ങളുടെ നഗരമാണ് ദുബായ്. അവിടെയൊരു വീടോ ഫ്ലാറ്റോ സ്വന്തമാക്കുക തന്നെ കുറച്ചു പണച്ചിലവുള്ള സംഗതിയാണ്.അങ്ങനെയുള്ള ദുബായ് നഗരത്തില്‍ ഏകദേശം 180 കോടി (27.7 മില്ല്യണ്‍ ഡോളര്‍, ഏകദേശ തുക) രൂപയ്ക്കൊരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയ മനുഷ്യനെക്കുറിച്ച് ആലോചിച്ചു നോക്കൂ.

അത്യാഡംബര റിയല്‍റ്റി പദ്ധതിയായ വണ്‍ പാമിലെ വലിയ പെന്റ്ഹൗസ് അപ്പാര്‍ട്ട്‌മെന്റ് ആണ് ഇത്രയും പണം ചിലവിട്ടു ഒരാള്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ കോടീശ്വരന്‍ ആരാണെന്ന് മാത്രം പുറത്തുവിട്ടിട്ടില്ല.  29,800 ചതുരശ്രയടിയിലാണ് ഈ വീട്.  11,500 ചതുരശ്രയടി എക്സ്റ്റീരിയര്‍ സ്‌പേസ്, നിരവധി ബാല്‍ക്കണികള്‍, ടെറസുകള്‍, റൂഫ്‌ടോപ് ഏരിയ എല്ലാം ഇതില്‍പെടും. ലണ്ടനിലെ ലക്ഷ്വറി ഡിസൈന്‍ മാതൃകയിലാണ് ഇന്റീരിയര്‍. പാം ജുമൈറയില്‍ നിര്‍മിക്കുന്ന വണ്‍ പാമില്‍ മൊത്തം 90 യൂണിറ്റുകളാണുള്ളത്. ഇതില്‍ ത്രീ ബെഡ്‌റൂം, ഫൈവ് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും മൂന്ന് ട്രിപ്ലക്‌സ് പെന്റ്ഹൗസുകളും ഉള്‍പ്പെടുന്നുണ്ട്. വണ്‍ പാമിലെ മൂന്ന് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റിന് ഏകദേശം 21 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്.