വിരലുകളിൽ നെയ്‌ൽ പോളിഷ് കയ്യിൽ ടാറ്റൂ; ലോക്ക്ഡൗൺ ദിനങ്ങൾ മകൾക്കൊപ്പം കളിച്ച് ദുൽഖർ

0

സിനിമാലോകത്തെ തിരക്കുകൾക്കിടയിൽ വീണുകിട്ടിയ ഈ ഒഴിവുസമയം (ലോക്ക്ഡൗൺ ദിനങ്ങൾ) മകൾക്കൊപ്പം കളിച്ചും ചിരിച്ചും ആനന്ദകരമാക്കി ചിലവഴിക്കയാണ് നടൻ ദുൽഖർ സൽമാൻ. ഇന്നലെ താരം ഇൻസ്റ്റഗ്രാമിലിട്ട ഒരു ചിത്രണമാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയം.

കൈയിൽ നെയ്‌ൽ പോളിഷിട്ട് സ്റ്റിക്കർ ടാറ്റൂവുമായി നിൽക്കുന്ന ചിത്രമാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ക്വാറന്‍റീനിലായ അച്ഛന്‍റെ കാര്യങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ ചിത്രം പങ്കുവച്ചിരിക്കുന്നത്. രസകരമായ ഹാഷ്ടാഗും ഇതിനൊപ്പം താരം ചേർത്തിട്ടുണ്ട്.

തന്‍റെ രാജകുമാരിക്കായി രാജകുമാരിയാകുന്നു, അവളുടെ ക്യാൻവാസ്, മേക്കപ്പ് ട്രാൻസ്ഫർമേഷൻ തുടങ്ങി നിരവധി ഹാഷ്ടാഗുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്തായാലും ലോക്ക്ഡൗൺ ദിനങ്ങൾ രസകരമായി പങ്കുവച്ചിരിക്കുകയാണ് താരം.

അമീറക്കുട്ടിയോടുള്ള ഇഷ്ടവുമായി നിരവധിപ്പേരാണ് ചിത്രത്തിന് താഴെകമന്റുകളുമായി എത്തിയിരിക്കുന്നത്. കുഞ്ഞുമറിയവുമൊന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ ഇടയ്ക്കിടെ ദുൽഖറും ഭാര്യ അമാലും പങ്കുവയ്ക്കാറുണ്ട്. 2017ലാണ് മറിയം അമീറ സല്‍മാൽ ജനിച്ചത്.