ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു; രോഗമുക്തരായത് 3.6 ലക്ഷം പേര്‍

0

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം ഇന്ന്100,376 ആയി. 1,631,310 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. 365,722 പേര്‍ രോഗമുക്തരായി. രണസംഖ്യയിൽ ഇറ്റലിയാണ് മുന്നിൽ. ഇതുവരെ 18,849 പേർ മരിച്ചു. രോഗം ബാധിച്ചത് 1,47,577 പേരെ. ഇറ്റലിക്കു തൊട്ടുപിന്നിലുള്ള യുഎസിൽ വെള്ളിയാഴ്ച രാത്രി വരെ മരിച്ചത് 17,927പേരാണ്. പെയിന്‍ 15,843, ഫ്രാന്‍സ് 12,210, യുകെ 7,978 എന്നിങ്ങനെയാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള മറ്റു രാജ്യങ്ങള്‍.

യുഎസിൽ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുന്നു. മാർച്ച് 10ന് കൊവിഡ് മരണനിരക്ക് 5000 മാത്രമായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അരലക്ഷം കൊവിഡ് മരണമാമാണ് ഉണ്ടായത്. ജർമനിയില്‍ ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണം 2,607 ആണ്. 210ൽ അധികം രാജ്യങ്ങളിൽ രോമെത്തി.

ഇന്ത്യയില്‍ 896 പുതിയ കോവിഡ് 19 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇന്ത്യയില്‍ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി. ആകെ മരണസംഖ്യ 229 ആണ്.