ഡച്ച് താരം ആര്യൻ റോബൻ വിരമിച്ചു

0

ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ആര്യൻ റോബൻ പ്രഫഷനൽ ഫുട്ബോളിൽനിന്നു വിരമിച്ചു. . ജർമൻ ബുന്ദസ് ലിഗയിൽ ബയൺ മ്യൂണിച്ചിനു കളിച്ചിരുന്ന മുപ്പത്തിയാറുകാരനായ റോബൻ, ക്ലബ് വിട്ടതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ജൂൺ 30നാണ് ബയൺ മ്യൂണിക്കുമായുള്ള റോബന്റെ കരാർ അവസാനിച്ചത്. 19 വര്‍ഷം നീണ്ട ക്ലബ് കരിയറില്‍ ചെല്‍സി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിച്ച് തുടങ്ങിയ മുന്‍നിര ക്ലബുകള്‍ക്കുവേണ്ടി 606 മത്സരങ്ങളില്‍ നിന്നും 210 ഗോളുകള്‍ നേടി. രണ്ടു പതിറ്റാണ്ടോളം നീളുന്ന ക്ലബ് കരിയറിൽ ഇംഗ്ലിഷ് ക്ലബ് ചെൽസിക്കായും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനായും ബൂട്ടുകെട്ടിയിട്ടുണ്ട്.

ചെൽസിയിലായിരിക്കെ ഹോസെ മൗറീഞ്ഞോയ്ക്കു കീഴിൽ 2005, 2006 വർഷങ്ങളിൽ പ്രീമിയർ ലീഗ് കിരീടം ചൂടി. പിന്നീട് റയൽ മഡ്രിഡിനൊപ്പം ലാലിഗയിലും കിരീടത്തിൽ മുത്തമിട്ടു. ഏറ്റവുമൊടുവിൽ ബയൺ മ്യൂണിക്കിലാണ് റോബൻ കൂടുതൽ നേട്ടങ്ങൾ കൊയ്തത്. ബയണിനൊപ്പം എട്ട് ബുന്ദസ് ലിഗ, അഞ്ച് ജർമൻ കപ്പ് എന്നിവയ്ക്കൊപ്പം 2013ൽ ചാംപ്യൻസ് ട്രോഫിയും നേടി. ബയണിനായി മാത്രം 309 മൽസരങ്ങളിൽനിന്ന് 144 ഗോൾ കണ്ടെത്തി.

‘പ്രഫഷനൽ ഫുട്ബോൾ കരിയറിന് വിരാമമിടാൻ ‍ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. ഹൃദയവും മനസ്സും തമ്മിലുള്ള ‘സംഘട്ടനത്തിനൊ’ടുവിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്’ – റോബൻ പ്രസ്താവനയിൽ വിശേഷിപ്പിച്ചത്.
റയല്‍മാഡ്രിഡിനുവേണ്ടി സ്പാനിഷ് സൂപ്പര്‍കപ്, ലാലിഗ കിരീടങ്ങളും ചെല്‍സിക്ക് വേണ്ടി രണ്ട് പ്രീമിയര്‍ കിരീടങ്ങളും നേടിയിട്ടുണ്ട്. ഒരു പതിറ്റാണ്ട് നീണ്ട ബന്ധമാണ് റോബന് ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചുമായി ഉണ്ടായിരുന്നത്. ഇക്കാലത്ത് എട്ട് തവണയാണ് ബയേണ്‍ ബുണ്ടസ് ലിഗ കിരീടം നേടിയത്. 2010 ലോകകപ്പിൽ ഫൈനലിലെത്തുകയും 2014 ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരാവുകയും ചെയ്ത ഡച്ച് ടീമിൽ അംഗമായിരുന്ന റോബൻ, വെസ്ലി സ്നൈഡർ, റോബിൻ വാൻ പെഴ്സി എന്നിവർക്കൊപ്പം ആധുനിക ഡച്ച് ഫുട്ബോളിലെ ത്രിമൂർത്തികളിൽ ഒരാളായാണു വാഴ്ത്തപ്പെടുന്നത്.

രാജ്യാന്തര ഫുട്ബോളിൽനിന്ന് 2017ൽത്തന്നെ റോബൻ വിരമിച്ചിരുന്നു. 2018 റഷ്യൻ ലോകകപ്പിന് ഹോളണ്ടിനു യോഗ്യത നേടാനാകാതെ പോയതിനു പിന്നാലെയായിരുന്നു ഇത്. 2003ൽ ഹോളണ്ട് സീനിയർ ടീമിനുവേണ്ടി അരങ്ങേറിയ റോബൻ 96 മൽസരങ്ങളിൽ 37 ഗോളുകൾ നേടി. ഹോളണ്ടിന്റെ എക്കാലത്തെയും ഗോൾവേട്ടക്കാരിൽ ഡെനിസ് ബെർഗ്കാംപിനൊപ്പം നാലാം സ്ഥാനത്താണ്.