കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി ആരോഗ്യമന്ത്രാലയം

0

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളനുവദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.

കോവിഡ് വ്യാപനം വര്‍ധിച്ചതിനെത്തുടര്‍ന്ന് 2020 മാര്‍ച്ച് 24-നാണ് കേന്ദ്രം ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. ഏഴാഴ്ചയായി പ്രതിദിനരോഗികള്‍, രോഗസ്ഥിരീകരണനിരക്ക്, സജീവരോഗികള്‍ എന്നിവ കുറഞ്ഞു.

പ്രതിദിനരോഗികളുടെ എണ്ണം രണ്ടായിരത്തിനുതാഴെയാണിപ്പോള്‍. സജീവരോഗികളായി 23,913 പേരേയുള്ളൂ. രോഗസ്ഥിരീകരണനിരക്ക് 0.28 ശതമാനമായി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനൊപ്പം വാക്‌സിനേഷന്‍ നിരക്കില്‍ വര്‍ധനയുമുണ്ടായതാണ് ഇതിന് കാരണം. രാജ്യത്ത് 181.56 കോടി ഡോസ് കുത്തിവെപ്പെടുത്തു.

രോഗവ്യാപനത്തോതിനെക്കുറിച്ച് നിരന്തരനിരീക്ഷണം സംസ്ഥാനങ്ങളിലുണ്ടാകണം. രോഗം വര്‍ധിച്ചാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. കണ്‍ടെയ്ന്‍മെന്റ് മേഖലകളിലുള്ള നിയന്ത്രണങ്ങള്‍ അത്തരം സാഹചര്യത്തില്‍ തുടരാം.