മനുഷ്യമൃഗശാലകള്‍

0

Human zoos അല്ലെങ്കില്‍ മനുഷ്യമൃഗശാലകളെ കുറിച്ചു കേട്ടിട്ടുണ്ടോ ? ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോലും ലോകത്ത് ഇങ്ങനെ ചില മൃഗശാലകള്‍ ഉണ്ടായിരുന്നു എന്നത് ഞെട്ടിക്കുന്ന സത്യമാണ്. തദ്ദേശീയരായ അമേരിക്കൻ വംശജരെ സ്പെയിനിൽ കാഴചയ്ക്ക് നിരത്തുവാനായി കൊളംബസ് കൊണ്ടുവന്നിരുന്നതായി ചരിത്ര രേഖകളുണ്ട്.

പടിഞ്ഞാറന്‍ നാടുകളില്‍ സ്ത്രീകളുൾപ്പെടെയുള്ള മനുഷ്യരെ പൂർണ്ണ നഗ്നരായി പ്രദർശിപ്പിച്ചിരുന്ന രീതികള്‍ നിലനിന്നിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട് .
അതുപോലെ യൂറോപ്പിലെ പ്രമുഖ നഗരങ്ങളായ പാരിസ് ,ഹാംബര്‍ഗ് , ബാര്‍സിലോണ , ലണ്ടന്‍ ,മിലാന്‍, വാര്‍സോ എന്നിവിടങ്ങളിൽ ഹുമന്‍ സൂ നിലനിന്നിരുന്നു.1906 ൽ ന്യൂയോർക്കിൽ Bronx മൃഗശാലയിൽ കോംഗോ പിഗ്മിയെ മനുഷ്യക്കുരങ്ങുകൾക്കും ,ചിമ്പാൻസികൾക്കുമൊപ്പം പ്രദർശിപ്പിച്ചിരുന്നത് വൻ വിവാദമായിരുന്നു. എന്തയാലും മനുഷ്യരാശിയുടെ ഒരു കറുത്ത അധ്യായമായി ഇന്നും ഹുമന്‍ സൂ വിലയിരുത്തപെടുന്നുണ്ട്.