ഫഹദ് ഫാസിലിന്റെ മാലിക് റിലീസ് മെയ് 13ന്

0

ഫഹദ് ഫാസിൽ നായകനായ മാലിക് മെയ് 13ന് റിലീസാവും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്.മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ-അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയും മെയ് 13ന് തന്നെയാണ് തീയറ്ററുകളിൽ എത്തുക.

ടേക് ഓഫ്, സി യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ്റെ മൂന്നാം സംവിധാന സംരംഭമാണ് മാലിക്. സിനിമയുടെ രചനയും സംവിധാനവും എഡിറ്റും മഹേഷ് നാരായണനാണ് നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, മാല പാർവതി, ദിലീഷ് പോത്തൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ ഉള്ളത്.