കുവൈത്തില്‍ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു

1

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് അഹ്‍മദ് അല്‍ നവാഫിന്റെ നിര്‍ദേശ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

കുടുംബങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനുമുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണം ബാധകമാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് തുടരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിസകള്‍ അനുവദിക്കുന്നതിന് കുവൈത്ത് താമസകാര്യ മന്ത്രാലയം പുതിയ സംവിധാനം ആവിഷ്‍കരിക്കുന്ന സാഹചര്യത്തിലാണ് താത്കാലിക നിയന്ത്രണം കൊണ്ടുവരുന്നത്.