കനത്ത മൂടൽ മഞ്ഞ്; ഡെൽഹിയിൽ വിമാന സർവീസുകൾ തടസപ്പെട്ടു

0

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ സർവീസുകൾ പുലർച്ചെ തടസപ്പെട്ടു.

മഞ്ഞ് വ്യാപിച്ചതുമൂലം റൺവേ വ്യക്തമായി കാണാൻ സാധിക്കാത്തതുമൂലമാണ് ഡെല്‍ഹി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടത്.

ഇതോടെ ഡ​ല്‍​ഹി​യി​ല്‍ ഇ​റ​ങ്ങേ​ണ്ട അ​ഞ്ച് വി​മാ​ന​ങ്ങ​ള്‍ ഗ​തി​മാ​റ്റി വി​ട്ട​താ​യി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യും നി​ര​വ​ധി ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സുകളും ഇവിടെ ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഡ​ല്‍​ഹി​യി​ല്‍ ഇ​റ​ങ്ങേ​ണ്ട ഒൻപതു ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളു​ടെ ഒ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​വും ഇന്നലെ വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.