വിദേശവനിതയുടെ കൊല; രണ്ടു പേര്‍ അറസ്റ്റില്‍; ഇരയുടെ ചിത്രങ്ങളും പേരും ഇനി ഉപയോഗിക്കരുതെന്ന് നിര്‍ദേശം

0

കോവളത്ത് വിദേശവനിതയെ  കൊലപ്പെടുത്തിയത് ബലാത്സംഗം ചെയ്‌തെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടു പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോവളം വാഴമുട്ടം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഇന്ന് വൈകിട്ട് വിദേശവനിതയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുവാന്‍ ഇരിക്കെയാണ് പ്രതികളുടെ അറസ്റ്റ്. ഇരയുടെ ചിത്രങ്ങളും പേരും ആരും ഇനി ഉപയോഗിക്കെരുതെന്ന് ഡിജിപി നിര്‍ദേശം നല്‍കി. വിദേശ വനിത പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്.

ബോട്ടിങ്ങ് നടത്താനെന്ന പേരിലാണു വിദേശ വനിതയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. കണ്ടല്‍ക്കാട്ടിലെത്തിയശേഷം വിദേശ വനിതയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ മരിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.