മുന്‍ ലോക ബോക്‌സിങ് താരം ലിയോണ്‍ സ്പിങ്ക്‌സ് അന്തരിച്ചു

0

ലാസ് വേഗാസ്: ഒളിമ്പിക് ബോക്‌സിങ് മെഡല്‍ ജേതാവ് ലിയോണ്‍ സ്പിങ്ക്‌സ് (67) അന്തരിച്ചു. ഫെബ്രുവരി 5-ന് വൈകീട്ട് ലാസ് വേഗാസില്‍ വെച്ചായിരുന്നു ലിയോണ്‍ അന്തരിച്ചതെന്ന് പബ്ലിക്ക് റിലേഷന്‍സ് ഫേമിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

അര്‍ബുദത്തെ തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ലാസ് വെഗാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ലോക ബോക്‌സിങ് ചാമ്പ്യനായ മുഹമ്മദ് അലിയെ പരാജയപ്പെടുത്തി ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയത് ബോക്‌സിങ് ലോകത്തെ ഞെട്ടിച്ചിരുന്നു. 1978 ല്‍ 15-ാം റൗണ്ടിലായിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ചു മുഹമ്മദ് അലിയെ ലിയോണ്‍ കീഴടക്കിയത്. 1981-ല്‍ വീണ്ടും അലിയുമായി ഏറ്റുമുട്ടിയ ലിയോണ്‍ മൂന്നാം റൗണ്ടില്‍ പരാജയം സമ്മതിച്ചു പിന്‍വാങ്ങി.