ജോലിക്ക് പോകാന്‍ ഇറങ്ങുന്നതിനിടെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടപ്പറമ്പ് സ്വദേശി മേലേതൊടി സമീര്‍(45)ആണ് മരിച്ചത്. അല്‍ ഐന്‍ ഖബീസിയിലെ അല്‍ ഹത്താ സലൂണ്‍ ഉടമയാണ് ഇദ്ദേഹം.

വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് താമസസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയുമായിരുന്നു. ഭാര്യ: റസീന, മക്കള്‍: സിനാന്‍, റയാന്‍. അല്‍ ഐന്‍ അല്‍ ജീമി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.