ഈ മാളിൽ നാലാം നിലയിൽ നിന്ന് ഊർന്നിറങ്ങാം, സ്ലൈഡറിൽ!

0

ചൈനയിലെ ഈ മാളിൽ വരുന്നവർക്ക് നാലാം നിലയിൽ നിന്ന് താഴേക്ക് വരാൻ സ്റ്റെപ്പുകൾ ഉപയോഗിക്കുയോ പ്രതിമ കണക്കേ എസ്കലേറ്ററിൽ നിൽക്കുകയോ വേണ്ട. ലിഫ്റ്റിനും വേണ്ടി കാത്ത് നിൽക്കേണ്ട. പകരം സ്ലൈഡറിൽ കയറിയാൽ മാത്രം മതി, 12 സെക്കന്റുകൾ കൊണ്ട് താഴെ എത്താം.

ചൈനയിലെ ചോങ്കോക്വിൻ സിറ്റിയിലെ മാളിലാണ് ആളുകളെ കാത്ത് അഡ്വെഞ്ചർ സ്ലൈഡർ തയ്യാറാക്കിയിരിക്കുന്നത്. 46 മീറ്ററാണ് ഈ സ്ലൈഡറിന്റെ നീളം. അതായത് ഏകദേശം 150 അടി!!
ഷോപ്പിംഗ് ആസ്വാദ്യകരമാക്കാൻ ഇനിയെന്ത് വേണം? സ്ലൈഡർ സ്ഥാപിച്ചതിന് ശേഷം ഈ മാളിലേക്ക് ഷോപ്പിംഗിനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയെന്ന് മാൾ ഉടമകൾ തന്നെ സമ്മതിക്കുന്നു.

ചൈനയിലെ തന്നെ ഒരു ട്രെന്റ് സെറ്ററായി ഇത് മാറുകയാണ്. ഈ ഏപ്രിലോടെ ചൈനയിലെ തന്നെ പുഡോങിലെ അഞ്ച് നില കെട്ടിടത്തിലും ഇതേ സ്ലൈഡിംഗ് ഷോപ്പിംഗ് ആസ്വദിക്കാനാവും. ഫെബ്രുവരി ᅠ15 നാണ് ഇവിടെ സ്ലൈഡർ സ്ഥാപിച്ചത്. സുതാര്യമായ ടണലാണിത്. താഴേക്ക് വരുന്പോൾ മാളിനു പുറത്തേക്ക് വ്യക്തമായി കാണാനാവും. മൂന്ന് വയസിന് മുകളിലുള്ള കുട്ടികളെയാണ് സ്ലൈഡിൽ കയറാൻ അനുവദിക്കുന്നത്.