ഫ്രഞ്ച് പട ലോകകപ്പ് സെമിയില്‍

0

റഷ്യ ലോകകപ്പില്‍ ഫ്രാന്‍സ് സെമി ഫൈനലിലെത്തി. ഉറുഗ്വേയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് സ്ഥാനം ഉറപിച്ചത്. റാഫേല്‍ വരാനെ, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് ഫ്രഞ്ച് പടയ്ക്കായി ലക്ഷ്യം കണ്ടത്. എഡിസണ്‍ കവാനി ഇല്ലാതെ ഇറങ്ങിയ ഉറുഗ്വേയ്ക്ക് ഫ്രാന്‍സിന്റെ പ്രതിരോധം ഭേദിക്കാന്‍ സാധിച്ചില്ല. 

ആദ്യ പകുതിയുടെ 40-ാം മിനിറ്റില്‍ റാഫേല്‍ വറാനെ നേടിയ ഗോളിലൂടെ ഫ്രാന്‍സ് ഒരു ഗോളിനു ലീഡ് ചെയ്യുന്നു. ഗ്രീസ്മാന്‍ വലത് വിങ്ങില്‍ നിന്നെടുത്ത കിക്ക് റാഫേല്‍ വരാനെയുടെ ഹെഡ്‌റിലൂടെ ഗോള്‍വല കുലുക്കിയത്. ഫ്രാന്‍സിന്റെ ടോലിസ്‌റ്റോയെ ഫൗള്‍ ചെയ്തതിനു ബെന്റാന്‍ക്യൂറിന് മഞ്ഞക്കാര്‍ഡ് വിധിച്ചാണ് റഫറി ഫ്രീകിക്ക് അനുവദിച്ചത്.

ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിര്‍ത്തി പിരിഞ്ഞതിനു പിന്നാലെ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ വീണ്ടും ഫ്രാന്‍സ് ആരാധകരെ ഉണര്‍ത്തി ഗോള്‍ വല ചലിപ്പിച്ചു. അന്റോയിന്‍ ഗ്രീസ്മന്റെ ദുര്‍ബലമായ ഒരു ഷോട്ടാണ് 61-ാം മിനിറ്റില്‍ ഗോളിയുടെ പിഴവിലുടെ ഗോളായി മാറിയത്. ഗോള്‍കീപ്പര്‍ മുസ്‌ലേര വരുത്തിയ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ടൊളീസോയുടെ പാസില്‍ ഗ്രീസ്മാന്റെ ഷോട്ട് മുസ്‌ലേരയുടെ ശെകകളില്‍ തട്ടി വലയിലേക്ക് വീഴുകയായിരുന്നു. രണ്ടാം പകുതി 2-0 ന് പുരോഗമിക്കുകയാണ്.