ഇരുപത്തിയൊന്നാം ഫിഫ ലോകകപ്പ് ഫ്രാന്‍സ് നേടി . കാല്‍ പന്തിലെ  അഗ്നി പടര്‍ത്തിയ മത്സരത്തില്‍ ക്രൊയേഷ്യയെ രണ്ടിന് എതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ലോകത്തിലെ ഫുട്ബാള്‍ ആരാധകരെ ആരവങ്ങളുടെ കൊടുമുടിയില്‍ എത്തിച്ചു വിജയ കിരീടം നേടിയത് .

പല വമ്പന്‍മാരെയും ഞെട്ടിച്ചുകൊണ്ടാണ് ക്രൊയേഷ്യ ഫൈനലില്‍ എത്തിയതെങ്കിലും, ഫ്രാന്‍സിന്റെ ആക്രമണത്തെ നാലിനെതിരെ രണ്ടു ഗോളുകള്‍കൊണ്ട് തടഞ്ഞു നിര്‍ത്തുവാനേ ക്രൊയേഷ്യക്ക് സാധിച്ചുള്ളൂ.മൂന്നാം ഗോളിന് ശേഷം ഫ്രാന്‍സിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ക്രോയേഷ്യ പരാജയം സമ്മതിച്ചത്. ശക്തരായ ഫ്രാന്‍സിനെതിരെ കടുത്ത പ്രതിരോധം സൃഷ്ടിച്ചു കാഴ്ചക്കാരില്‍ ആവേശം ഉച്ചസ്ഥായിയില്‍ ആക്കുവാനും ക്രൊയേഷ്യയുടെ പ്രതിരോധനിരയ്ക്കായി.